Tuesday, May 14, 2024
keralaNewsObituary

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു.

കോട്ടയം :കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥിയാണ് മുങ്ങിമരിച്ചത്.ഗിരിദീപം കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയും പത്തനംതിട്ട സ്വദേശിയുമായ ആല്‍വിന്‍ സാം ഫിലിപ് (18) ആണ് മരിച്ചത്.സുഹൃത്തുക്കളായ ഏഴു പേരാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയത്. ഇതിനിടയില്‍ ആല്‍വിന്‍ കാല്‍ വഴുതി ആഴത്തിലേക്ക് പോകുകയായിരുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ടു നാട്ടുകാര്‍ എത്തിയെങ്കിലും ആല്‍വിനെ കണ്ടെത്താനായില്ല.തുടര്‍ന്ന് കോട്ടയത്തുനിന്നും അഗ്‌നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.