Saturday, April 20, 2024
keralaNewspolitics

ഇത് ജനവഞ്ചനയാണ് ; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഭരണമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:സംസ്ഥാനത്ത ഓണ്‍ലൈന്‍ ഭരണമാണ് നടക്കുന്നതെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ ഓഫീസില്‍ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ബദല്‍ സംവിധാനം ഒരുക്കിയില്ല. സര്‍ക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊവിഡ് കാട്ടുതീ പോലെ പടരുന്നുപാര്‍ട്ടി പരിപാടികള്‍ കൊഴിപ്പിക്കാന്‍ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാന്‍ കാണിക്കുന്നില്ല. ഇത് ജനവഞ്ചനയാണ്. സര്‍ക്കാരിന്റെ താല്പര്യം പാര്‍ട്ടി താല്പര്യം മാത്രമാണ്. ഇപ്പോള്‍ സമ്മേളനങ്ങള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പും നടക്കാന്‍ പോകുന്നു. 25 ന് തെരഞ്ഞെടുപ്പായത് കൊണ്ടാണ് കോളേജ് അടയ്ക്കാത്തത്. കുടുംബശ്രീ തെരഞ്ഞെടുപ്പും നടക്കുന്നു. കുടുംബശ്രീയില്‍ അധിപത്യം സ്ഥാപിക്കാന്‍ കൊവിഡ് സമയത്തും വ്യഗ്രതയാണ്.

ഉദ്യോഗസ്ഥര്‍ എത്ര മാത്രം സമ്മര്‍ദ്ദത്തിന് വിധേയമാകുന്നു എന്നതിന് തെളിവാണ് കാസര്‍കോട് കളക്ടറുടെ നടപടി. പണ്ട് 5 പേര്‍ സമരം ചെയ്തപ്പോള്‍ ഭക്ഷണം കൊടുക്കാന്‍ പോയപ്പോള്‍ മരണത്തിന്റെ വ്യാപാരികള്‍ എന്ന് ആക്ഷേപിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് മാത്യക കാണിക്കേണ്ട പാര്‍ട്ടിയാണ് ലംഘിക്കുന്നത്. ടിപി ആര്‍ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. ഇന്ന് ടി പി ആര്‍ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു. കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ ടി പി ആര്‍ വേണ്ടെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാണ്. അന്ന് അഴിമതി കിട്ടുന്നതിലായിരുന്നു താല്പര്യം.

മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ഒരു മന്ത്രിക്കും ചുമതല കൊടുത്തിട്ടില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിച്ചു. മരണനിരക്ക് കൂടുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഒരു മുന്നൊരുക്കവും നടത്തിയില്ല. സര്‍ക്കാരിന് വീഴ്ചകള്‍ പറ്റി.

1.പാര്‍ട്ടി സമ്മേളനം കൊവിഡ് വ്യാപനത്തിന് കാരണമായി
2. കോളേജുകള്‍, സ്‌കൂളുകള്‍ സമയത്ത് അടച്ചില്ല, കുടുംബശ്രീ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചില്ല
3 മൂന്നാം തരംഗം മുന്‍കൂട്ടി കണ്ട് മുന്നൊരുക്കം നടത്തിയില്ല
4. ആശുപത്രികളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയില്ല
5. രോഗികള്‍ക്ക് ഗൃഹ പരിചരണം നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍, വീടുകളില്‍ വൈദ്യ സഹായം എത്തിക്കാന്‍ സംവിധാനമൊരുക്കിയില്ല
6. രോഗവ്യാപനം കാരണം തൊഴില്‍നഷ്ടമായവര്‍ക്ക് സഹായം എത്തിക്കുന്നില്ല

കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ധനവകുപ്പ് ഒരു രൂപ പോലും കൊടുത്തില്ല. എല്ലാത്തിനും അമേരിക്കയിലേക്ക് നോക്കി ഇരിക്കേണ്ട അവസ്ഥ ശരിയല്ല. കിറ്റ് കൊടുക്കേണ്ട സമയമത്ത് എല്ലാവര്‍ക്കും കിറ്റ് നല്‍കണം. നിലവിലെ അവസ്ഥയ്ക്ക് ലോക്ക്ഡൗണ്‍ പരിഹാരമല്ല. ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല. അവര്‍ക്ക് പരിചയക്കുറവുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.