Thursday, May 9, 2024
keralaNewsObituary

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാര്‍ത്ഥി മരിച്ചു.

 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാര്‍ത്ഥി മരിച്ചു. നെയ്യാറ്റിന്‍കര കാരോട് പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗിരിജകുമാരിയാണ് മരണമടഞ്ഞത്. വഴിയില്‍ കയര്‍ കെട്ടി മുറിച്ചു മാറ്റുകയായിരുന്ന ആഞ്ഞിലി മരം ദിശതെറ്റി വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു. ഉടനെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.