Tuesday, May 21, 2024
HealthkeralaNews

ഔഷധക്കഞ്ഞി

ദശപുഷ്പത്തില്‍ ഒന്നാണ് മുക്കുറ്റി, ഇതിന്റെ ഔഷധഗുണങ്ങള്‍ എണ്ണിയാല്‍ തീരില്ല. രക്തസ്രാവത്തെ തടയാനും അജീര്‍ണത്തിനും ഉത്തമം. കര്‍ക്കടകമാസത്തില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

മുക്കൂറ്റി കുറുക്ക്
മുക്കുറ്റി – ഒരു പിടി
പച്ചരി – 1/2 കപ്പ്
തേങ്ങചിരകിയത് – 1/2 കപ്പ്
ശര്‍ക്കര ഉരുക്കിയത് – 1 കപ്പ്
ജീരകം – 1/2 സ്പൂണ്‍
നെയ്യ് – 1 സ്പൂണ്‍
ചെറിയ ഉള്ളി – 2 എണ്ണം

തയാറാക്കുന്ന വിധം:
നാലു മണിക്കൂര്‍ എങ്കിലും കുതിര്‍ത്ത പച്ചരി, തേങ്ങ, കഴുകി വൃത്തിയാക്കിയ മുക്കൂറ്റി എന്നിവ കുറച്ചു വെള്ളം ചേര്‍ത്ത് നല്ലത് പോലെ അരച്ച് എടുക്കുക.
ഇനി ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ അരച്ച കൂട്ടും ശര്‍ക്കരപാനിയും ചേര്‍ത്തു അടുപ്പില്‍ വച്ച് തിളപ്പിച്ച് കുറുകി വരുമ്പോള്‍ ജീരകം പൊടിച്ചത് ചേര്‍ത്ത് വാങ്ങാം.
മറ്റൊരു ചട്ടിയില്‍ നെയ്യ് ഒഴിച്ചു ചെറിയ ഉള്ളി അരിഞ്ഞു മൂപ്പിച്ചു ചേര്‍ത്ത് ഇളക്കി എടുക്കാം.