Saturday, May 4, 2024
keralaNews

മഴവെള്ളക്കെടുതിയിൽ വാകമരം കടപുഴകി റോഡ് തകർന്നു

എരുമേലി: കഴിഞ്ഞ ദിവസമുണ്ടായ മഴവെള്ളക്കെടുതിയിൽ എരുമേലിയിൽ  വാകമരം കടപുഴകി റോഡ് തകർന്നു.എരുമേലി കൊരട്ടിയിലാണ്
റോഡരികിൽ നിന്ന വാകമരം വലിയ തോട്ടിലേക്ക്  കടപുഴകിയത്.
ഇതോടെ  മരത്തിന്റെ ചുവട് ഇളകിയതിനെ തുടർന്നാണ്
എരുമേലിയിലേക്കുള്ള സംസ്ഥാന പാത തകർന്നത്. ഇതുമൂലം
റോഡിലുണ്ടായ കുഴി വാഹനാപകടങ്ങൾക്ക് വഴി തെളിക്കുമെന്നും നാട്ടുകാർ പറഞ്ഞു. റോഡ് കൂടുതർ തകരാതിരിക്കാൻ മരം വെട്ടിമാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.