Sunday, May 12, 2024
keralaNews

ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ഫോണ്‍ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തല്‍.വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായി ഇ.ഡി പറയുന്നു. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.11 ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഈ സമയങ്ങളില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ സമയത്ത് ഫോണ്‍ ഉപയോഗിച്ചതായാണ് പൊലീസിന്റെ രഹസ്യാന്വേഷ വിഭാഗം ഇ.ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്നലെയാണ് എന്‍ഫോഴ്സെമെന്റിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.കള്ളപ്പണ കേസില്‍ നവംബര്‍ ഏഴിനാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി നാല് ദിവസംകൂടി നീട്ടിയത്. ബംഗളുരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതിയുടേതായിരുന്നു നടപടി. അനൂപ് മുഹമ്മദിന്റെ എ.ടി.എം കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയെന്നാണ് അന്ന് ഇ.ഡി കോടതിയെ അറിയിച്ചത്. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിടണമെന്ന് ഇ.ഡി ആവശ്യപ്പെട്ടത്.