Friday, May 17, 2024
indiakeralaNewspolitics

മലബാര്‍ കലാപ നേതാക്കളെ സ്വാതന്ത്ര്യ സമര പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് ചരിത്രകാരന്മാര്‍

മലബാര്‍ കലാപത്തിലെ 387 പേരെ സ്വാതന്ത്ര്യ ചരിത്രത്തില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത തീരുമാനമെന്ന് പ്രമുഖ ചരിത്രകാരനും ഐ സി എച് ആര്‍ മുന്‍ ചെയര്‍മാനുമായ എം ജി എസ് നാരായണന്‍ പറഞ്ഞു. പുതിയ തീരുമാനത്തെ രാഷ്ട്രീയപ്രേരിതമായേ കാണാനാവൂ. ഇത്തരം നടപടികള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

     മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ പുതിയ തെളിവുകളുടെ ആവശ്യമില്ലെന്ന് ചരിത്രകാരനും കാലികറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറായ ഡോ. കെ എന്‍ കുറുപ്പ് പറഞ്ഞു.വാരിയം കുന്നത്ത് കുഞ്ഞഹ് മദ് ഹാജി, ആലി മുസ്ലിയാര്‍ ഉള്‍പെടെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 ആള്‍ക്കാരുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്‍ഡ്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (ഐ സി എച് ആര്‍) മൂന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് ശുപാര്‍ശ ചെയ്തത്. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമാണ് സമിതിയുടെ ‘കണ്ടെത്തല്‍’. സമിതിയുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ചരിത്രകാരന്മാരും വിവിധ സംഘടനകളും രംഗത്തുവന്നിരിക്കുകയാണ്.