Tuesday, May 14, 2024
keralaNews

മലപ്പുറത്ത് സ്വകാര്യ ബസ് ഫ്രൂട്ട്‌സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം

മലപ്പുറം കോട്ടക്കലില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്‌സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം. ബസിനകത്തുണ്ടായിരുന്ന യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്ത് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ആദ്യം കാറില്‍ ഇടിച്ച ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോട്ടക്കല്‍ ബസ്റ്റാന്‍ഡിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. സമീപത്ത് ഉണ്ടായിരുന്ന യുവാക്കള്‍ തലനാരിഴക്ക് പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.