Tuesday, May 21, 2024
keralaNews

മലപ്പുറത്ത് അമ്മയും മകളും മുങ്ങി മരിച്ചു.

മലപ്പുറം മലപ്പുറത്ത് അമ്മയും മകളും മുങ്ങി മരിച്ചു. ചങ്ങരംകുളം ഒതളൂര്‍ ബണ്ടിനു സമീപമാണു അപകടം. കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങല്‍ ബാബുരാജിന്റെ ഭാര്യ ഷൈനി (41), മകള്‍ ആശ്ചര്യ (12) എന്നിവരാണു മരിച്ചത്. ഇന്നു രാവിലെ 9നാണു സംഭവം. ഓണാഘോഷത്തിനായി ഷൈനിയുടെ വീട്ടിലെത്തിയതായിരുന്നു.