Friday, April 26, 2024
keralaNews

എരുമേലിയിലെ പാറമടകളിൽ ലോഡുകൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി പരാതി.

എരുമേലി: എരുമേലിയിലെ പാറമടകളിൽ ലോഡുകൾക്ക്  വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി പരാതി.സി പി ഐ മുക്കൂട്ടുതറ ലോക്കൽ കമ്മറ്റിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ്, വാർഡംഗം എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ രണ്ട് പാറമടകളിലെ ലോഡുകൾക്ക് നിരക്ക് നിശ്ചയിച്ചിരുന്നതായും
നേതാക്കൾ പറഞ്ഞു.ചെറിയ ലോഡിന് -3000 രൂപയും,വലിയലോഡിന് 12450 രൂപ എന്നിങ്ങനെയാണ് തീരു മാനിച്ചിരുന്നത്.എന്നാൽ ചെറിയേ  ലോഡിന് 3600 രൂപയും,വലിയലോഡിന് 14000 രൂപയുമാണ് ഈടാക്കുന്നതന്നും  നേതാക്കൾ പറഞ്ഞു.  എന്നാൽ പാസ് ഇല്ലാത്ത ലോഡിന് നിരക്ക് കുറച്ച് നൽകാമെന്ന് പറയുന്നതായും ഇവർ പറഞ്ഞു.എന്നാൽ എരുമേലി പഞ്ചായത്തിലുള്ള ലോറികൾക്ക് മാത്രമാണ് കുറഞ്ഞ നിരക്കെന്നുമാണ് ഉടമകൾ പറയുന്നതെന്നും  ഇവർ പറഞ്ഞു.ലോഡുകൾക്ക്  ചർച്ച ചെയ്ത് തീരുമാനിച്ച നിരക്ക് വാങ്ങാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു. എരുമേലിയിൽ നടന്ന പത്ര സമ്മേളനത്തിൽ സിപിഐ മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറി കെ പി മുരളി,അസി. സെക്രട്ടറി എബി കാവുങ്കൽ എന്നിവർ പങ്കെടുത്തു.