Thursday, May 2, 2024
keralaNewsUncategorized

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. രഹസ്യമായി കടത്താന്‍ ശ്രമിച്ച 108 പവന്‍ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം വാണിയമ്പലം സ്വദേശിയായ ഈരൂത്ത് സമീറാണ് പിടിയിലായത്. മലദ്വാരത്തില്‍ ക്യാപ്സൂള്‍ രൂപത്തിലാക്കിയായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കിടെ ഇയാളെ കസ്റ്റംസ് പിടികൂടുകയായിരുന്നു. മൂന്ന് ക്യാപ്സൂള്‍ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്.ജിദ്ദയില്‍ നിന്നാണ് സമീര്‍ കരിപ്പൂരില്‍ എത്തിയത്. 50,000 രൂപയും വിമാന ടിക്കറ്റുമാണ് സ്വര്‍ണം കടത്തിയാല്‍ പ്രതിഫലമായി ഇയാള്‍ക്ക് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തത് എന്ന് കസ്റ്റംസ് അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് വെള്ളിയാഴ്ച പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സമീര്‍. നേരത്തെ ബഹ്റൈനില്‍ നിന്നും സ്വര്‍ണവുമായി എത്തിയ കുണ്ടുങ്ങല്‍ സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു.