Thursday, May 2, 2024
indiaNews

മധ്യപ്രദേശില്‍ ഇരുനില കെട്ടിടത്തില്‍ തീപിടിത്തം: ഏഴു മരണം.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു മരണം. ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. ഒന്‍പതു പേരെ രക്ഷപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ ഹരിനാരായണ ഛാരി മിശ്ര വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് വിജയനഗറിലെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. മൂന്നു മണിക്കൂറോളമെടുത്താണ് തീയണച്ചത്. കെട്ടിടത്തിന്റെ പാര്‍ക്കിങ് എരിയയില്‍ ഉണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.