Sunday, May 12, 2024
keralaNewspolitics

മണർകാട് എൽഡിഎഫ്  -യുഡിഎഫ് സംഘർഷം

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ് -ഡിവൈഎഫ്‌ഐ സംഘര്‍ഷം.ഉന്നത വിജയം നേടിയ ചാണ്ടി ഉമ്മൻ മണർകാട് ഉള്ള ക്ഷേത്രദർശനത്തിന് തൊട്ടു പിന്നാലെയാണ് പ്രദേശത്ത് സംഘർഷംതുടങ്ങിയത്.സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍ പോലീസ്  ലാത്തിവീശി.കോൺഗ്രസുകാർ മർദ്ദിച്ചു വന്ന ഡിവൈഎഫ്ഐയും –  സിപിഎം ആരോപിച്ചു.സംഘർഷം ഒഴിവാക്കാൻ തീവ്ര ശ്രമം തുടങ്ങി.ഇരു വിഭാഗങ്ങളും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷം നീണ്ടു നില്‍ക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് ആക്രമിക്കാന്‍ സി പി എം പ്രവര്‍ത്തകര്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.എന്നാല്‍ സി പി എം പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബഹളം ഉണ്ടാക്കുകയാണ്.മണർകാട് വൻ പോലീസ് സംഘം എത്തി.മണർകാട് ദേവീക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോൺഗ്രസുകാരെ മർദ്ദിക്കുകയായിരുന്നുവെന്ന് കോൺഗ്രസുകാർ ആരോപിച്ചു.കണ്ടാലറിയുന്നവരാണ് മർദ്ദിച്ചതെന്ന് മർദ്ദനമേറ്റയാൾ .കോട്ടയം ജില്ല പോലീസ് സൂപ്രണ്ട് കെ. കാർത്തിക് സ്ഥലത്തെത്തി ചർച്ച നടത്തുന്നു.പാർട്ടി നേതാക്കളെ സ്ഥലത്ത് നിന്നും മാറ്റാൻ പോലീസ് ശ്രമം തുടങ്ങി.ഡി വൈ എഫ് ഐ – കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരുവശങ്ങളിലായി കൂടി നില്‍ക്കുന്നു.ഇരു കൂട്ടരേയും ഇരു വശത്തേക്കും മാറ്റാൻ പോലീസ് നീക്കം നടത്തുകയാണ്