Saturday, May 18, 2024
keralaLocal NewsNews

മണിമല പഞ്ചായത്തിന് പി പി കിറ്റ് നല്‍കി.

കേരള നദുവത്തുല്‍ മുജാഹിദ്ദീന്‍ (കെ. എന്‍. എം) ആരോഗ്യ വകുപ്പ് വിഭാഗമായ ഐ. എം.ബി ആലപ്ര ശാഖ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മണിമല ഗ്രാമ പഞ്ചായത്തിന് 15 പിപിഇ കിറ്റ് നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമണ്‍ കിറ്റുകള്‍ ഏറ്റു വാങ്ങി. നേതാക്കളായ അസീസ് പുളിക്കല്‍, എം കെ.അബ്ദുള്‍ അസീസ് ഹനീഫ മാടക്കാലി ജമീലാബീവി എന്നിവര്‍ പങ്കെടുത്തു .