Sunday, May 12, 2024
keralaNews

ഇടുക്കിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അടിച്ചുകൊന്ന് കുഴിച്ചുമൂടി

ഇടുക്കി രാജാക്കാട് പഴയവിടുതിക്ക് സമീപം മദ്യപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിനെ അതിഥി തൊഴിലാളികള്‍ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഡ് സ്വദേശി ഗദ്ദുവിനെ (40) ആണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സ്വദേശികളായ ദേവചരണ്‍ (46) ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത് . രാജാക്കാട് സ്വദേശിയുടെ ഏലത്തോട്ടത്തില്‍ ജോലിചെയ്തിരുന്ന നാലുപേരും മാരാര്‍സിറ്റിയില്‍ ഒരു താല്‍ക്കാലിക കെട്ടിടത്തിലാണ് താമസിച്ചിരുന്നത് .                                                                   ബുധനാഴ്ച രാത്രി പണികഴിഞ്ഞ് മദ്യപിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കള്‍ തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു . തുടര്‍ന്ന് ഗദ്ദുവിനെ ദേവചരണണ്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം താമസ സ്ഥലത്തിന്റെ പിന്നില്‍ കുഴിയെടുത്ത് കുഴിച്ചുമൂടി.