Friday, May 3, 2024
keralaNews

ഭൂമിസുപോഷണം യജ്ഞത്തിന് എരുമേലിയില്‍ തുടക്കമായി.

എരുമേലി : പത്തോളം സംഘടനകളുട നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടത്തുന്ന ഭൂമി സുപോഷണം യജ്ഞത്തിന് എരുമേലിയില്‍
തുടക്കമായി . ഭൂമിയുടെ സമ്പുഷ്ടീകരണ സംരക്ഷണം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത് .എരുമേലി സര്‍വ്വ സിദ്ധിവിനായക ക്ഷേത്രത്തില്‍ നടന്ന ഭൂമി പൂജയ്ക്ക് ക്ഷേത്രം മേല്‍ശാന്തി മഹേഷ് ഭട്ടതിരി,പേട്ടകൊച്ചമ്പലം മേല്‍ശാന്തി ഉണ്ണികൃഷ്ണ ശര്‍മ്മ എന്നിവര്‍ ചടങ്ങുകള്‍ നടത്തി. മാര്‍ഗ്ഗ ദര്‍ശക് മണ്ഡല്‍ സംസ്ഥാന സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഭൂമി പൂജ സന്ദേശം നല്‍കി. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു . പരിപാടിയില്‍ വിവിധ സംഘടന പ്രതിനിധികളായ കെ.കെ മോഹന്‍ദാസ്,വി ആര്‍ രതീഷ് ,ഹരികൃഷ്ണന്‍ പേഴുംകാട്ടില്‍ , എന്‍. ആര്‍ വേലുക്കുട്ടി , വിഷ്ണു ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.