Thursday, May 2, 2024
indiakeralaNewsObituary

ബെംഗളൂരില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.

ബെംഗളൂരു നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടില്‍ കെയു ജോസിന്റെയും ആനിയുടെയും മകന്‍ ജിതിന്‍ ജോസ്(27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും മകന്‍ സോനു സോണി(27) എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നഗരത്തിലെ ഇലക്ട്രോണിക്സിറ്റി മേല്‍പ്പാലത്തിന് സമീപത്തെ സര്‍വ്വീസ് റോഡില്‍ വെച്ചാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മലയാളി യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ച ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ബെംഗളൂരുവില്‍ സിസിടിവി ബിസിനസ് നടത്തിവരികയായിരുന്നു ജിതിന്‍. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സോനു. ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേയ്ക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. സോനു അപകട സ്ഥലത്തു വച്ചും ജിതിന്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി.