Monday, May 6, 2024
indiaNews

ബില്‍ക്കിസ് ബാനുവിന് നീതി

ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി. പ്രതികളെ വെറുതെ വിട്ട നടപടി സുപ്രിം കോടതി റദ്ദാക്കി. ജസ്റ്റിസ് ബി.വി നാഗരത്‌ന അദ്ധ്യക്ഷയായ ബഞ്ചിനേതാണ് ഉത്തരവ്.ഇരയുടെ നിലവിലുള്ള സാമൂഹ്യ സാഹചര്യം ശിക്ഷാ ഇളവ് നല്‍കുന്നതില്‍ പ്രധാനമാണ് എന്ന് കോടതി നിരീക്ഷിച്ചു. സാമൂഹ്യ പ്രവര്‍ത്തകര്‍ കക്ഷി ചേര്‍ന്നത് അംഗീകരിച്ച കോടതി ശിക്ഷയിളവ് നല്‍കുന്നതിനു മുന്‍പ് വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു എന്ന് വിധി പ്രസ്താവത്തില്‍ പറഞ്ഞു. ഉചിത സര്‍ക്കാര്‍ എന്ന വിവര്‍ത്തനത്തിന്റെ പരിധിയില്‍ വരിക ശിക്ഷ വിധിച്ച കോടതി നിലനില്‍ക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിന്റെ പരിധിയിലുള്ള സര്‍ക്കാരിന് മാത്രം തീരുമാനം കൈക്കൊള്ളാനാവില്ല എന്നും കോടതി നിരീക്ഷിച്ചു.