Monday, May 20, 2024
keralaNews

ബജറ്റ് :ആരോഗ്യം മേഖലയില്‍ 2,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ;കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ക്ക് 2,600 കോടി രൂപ വായ്പ

കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായെന്ന് ധനമന്ത്രി.20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു.കോവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സംസ്ഥാനത്തെ ബാധിച്ചു.

കാര്‍ഷിക മേഖല.

  • കൃഷിഭവനുകളെ സ്മാര്‍ട് ആക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തി.
  • കര്‍ഷകര്‍ക്ക് 2,600 കോടി രൂപ വായ്പ ലഭ്യമാക്കും.
  • ഉല്‍പന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും.
  • നാലു ശതമാനം പലിശയില്‍ 2,000 കോടി രൂപ വായ്പ നല്‍കും.
  • സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന് 50 ലക്ഷം രൂപ
  • തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപ വകയിരുത്തി
  • പാല്‍ മൂല്യവര്‍ധന ഉല്‍പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കും.
  • നദീസംരക്ഷണത്തിന് പാക്കേജ്. നദികളും ജലാശയങ്ങളും സംരക്ഷിക്കും.
  • ദാരിദ്രനിര്‍മാര്‍ജന പദ്ധതികള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പത്തു കോടി രൂപ വകയിരുത്തി.
  • അണക്കെട്ടുകളിലെ മണല്‍ നീക്കം ചെയ്യാന്‍ പദ്ധതി നടപ്പാക്കും.
  • ഈ വര്‍ഷം 10,000 ഓക്‌സിലറി കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങും.
  • വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും.

വിദ്യാഭ്യാസ മേഖല

  • നേരത്തെ പ്രഖ്യാപിച്ച 2 ലക്ഷം ലാപ്‌ടോപ് വിദ്യാര്‍ഥികള്‍ക്ക് സമയബന്ധിതമായി നല്‍കും.
  • വിദ്യാര്‍ഥികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ് നല്‍കുന്നതിന് സ്ഥിരം സംവിധാനം. വെര്‍ച്വല്‍, ഓഗ്മെന്റ് സംവിധാനം പഠനത്തിനായി ഉപയോഗപ്പെടുത്താന്‍ 10 കോടി രൂപ വകയിരുത്തും.
  • ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി രൂപ.
  • ആയുഷ് വകുപ്പിന് 20 കോടി രൂപ വകയിരുത്തി.