Wednesday, May 15, 2024
Local NewsNews

ബഫര്‍സോണ്‍ സമരം: എരുമേലിയില്‍ പോലീസ് എടുത്ത കേസില്‍ പിഴയടക്കാന്‍ തെണ്ടല്‍ സമരം തുടങ്ങി

ബഫര്‍സോണ്‍ സമരം:
എരുമേലിയില്‍ പോലീസ് എടുത്ത കേസില്‍ പിഴയടക്കാന്‍ തെണ്ടല്‍ സമരം തുടങ്ങി

എരുമേലി : എരുമേലി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയില്‍ കര്‍ഷകര്‍ നടത്തിയ ബഫര്‍ സോണ്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വനം വകുപ്പും – പോലീസും എടുത്ത കേസിന്റെ പിഴയടക്കാന്‍ ബഫര്‍ സേണ്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ എരുമേലി ടൗണില്‍ കര്‍ഷകര്‍ ‘ തെണ്ടല്‍ സമരം ‘ നടത്തി.

തികച്ചും സമാധാനപരമായി നടത്തിയ ജനകീയ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നാല് കേസുകള്‍ വീതമാണ് രജിസ്റ്റര്‍ ചെയ്തത് . സമരം നടത്തിയതിന്റെ പേരില്‍ പോലീസ് നേരിട്ട് എടുത്ത 37 കേസും , ഒരെണ്ണം വനം വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം എടുത്തതുമടക്കം 103 കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത് . ഇതില്‍ പോലീസ് എടുത്ത മൂന്ന് കേസുകളുടെ പിഴയടക്കാനാണ് തെണ്ടല്‍ സമരം നടത്തുന്നത്.

എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി തെണ്ടല്‍ സമരം ഉദ്ഘാടനം ചെയ്തു. ബഫര്‍ സോണ്‍ വിരുദ്ധ സമര സമിതി കണ്‍വീനര്‍ പി ജെ സെബാസ്റ്റ്യന്‍ , വാര്‍ഡംഗം മാത്യു ജോസഫ് , കമ്മറ്റിയംഗം ജോസ് താഴത്തു പീടിക, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.