Saturday, May 18, 2024
indiaNews

ബജറ്റ് അവതരണം ധനമന്ത്രി പൂര്‍ത്തിയാക്കി.

ന്യൂഡല്‍ഹി :ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയ ലോക്സഭ ബുധനാഴ്ച വൈകിട്ട് നാലിനു കൂടാനായി പിരിയുന്നതായി സ്പീക്കര്‍. ലോക്‌സഭാ നടപടികള്‍ അവസാനിച്ചു.2022- 23 ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി പറഞ്ഞു. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസന കൊണ്ടുവരും. റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി. രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ഇത്തവണയും ടാബില്‍ നോക്കിയാണ് ബജറ്റ് അവതരണം. കേന്ദ്രബജറ്റ് ദിവസം ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സ് 710 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 190 പോയിന്റ് നേട്ടത്തില്‍. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ക്കു പിന്തുണ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി പദ്ധതി 2023 വരെ നീട്ടി. പദ്ധതിയുടെ കവറേജ് 5 ലക്ഷം കോടിയായി വര്‍ധിപ്പിച്ചു. ഡ്രോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ‘ഡ്രോണ്‍ ശക്തി’ പദ്ധതിക്കു പ്രോത്സാഹനം നല്‍കും. നദീസംയോജനത്തിന് കരട് പദ്ധതി രേഖ തയാര്‍. ജല്‍ജീവന്‍ മിഷന് 60,000 കോടി അനുവദിക്കും അഞ്ചു നദീസംയോജനപദ്ധതികള്‍ ഉടന്‍ നടപ്പാക്കും. 2 ലക്ഷം അങ്കണവാടികള്‍ നവീകരിക്കും ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ കൊണ്ടുവരും. നഗര ഗതാഗതത്തിനു പ്രത്യേക പദ്ധതി വൈദ്യുതി വാഹനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുഗതാഗത സോണുകള്‍. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് ധനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു.ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ടുവര്‍ഷം സാവകാശം നല്‍കും. റിട്ടേണ്‍ അധികനികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താനും അവസരമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയും ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. 5ജി ഇന്റര്‍നെറ്റ് ഈ വര്‍ഷം തന്നെ. ഇതിനായി 5ജി സ്‌പെക്ട്രം ലേലം നടത്തും. സ്വകാര്യ കമ്പനികള്‍ക്ക് 5ജി ലൈസന്‍സ് നല്‍കും. ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും. ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ട് ഉടന്‍.