Friday, May 17, 2024
indiaNews

ബജറ്റ് അവതരണം ആരംഭിച്ചു.

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കേന്ദ്രമന്ത്രിസഭായോഗം ബജറ്റിന് അംഗീകാരം നല്‍കിയിരുന്നു. പാര്‍ലമെന്റില്‍ എത്തുന്നതിന് മുന്‍പായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിച്ചിരുന്നു.