Thursday, May 16, 2024
indiaNews

ബംഗാളില്‍ സ്ത്രീകള്‍ ബലാത്സംഗ ഭീഷണി നേരിടുന്നു, പോലീസ് സുരക്ഷയൊരുക്കുന്നില്ല: ദേശീയ വനിതാ കമ്മിഷന്‍

കൊല്‍ക്കത്തന്മ ബംഗാള്‍ സംഘര്‍ഷത്തിനിടെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിതാ കമ്മിഷന്‍. ബംഗാളില്‍ സന്ദര്‍ശനം നടത്തിയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇന്ന് സമര്‍പ്പിക്കും. പല സ്ത്രീകള്‍ക്കും ബലാത്സംഗ ഭീഷണികള്‍ നിരന്തരം നേരിടേണ്ടി വരുന്നുവെന്ന് വനിതാ കമ്മിഷന്‍ വ്യക്തമാക്കി.

പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് സംസ്ഥാനംവിടാന്‍ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. അക്രമത്തിന് ഇരകളായവര്‍ക്ക് ഭയം മൂലം കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നില്ലെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു. പശ്ചിം മേദിനിപുരില്‍ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കമ്മിഷന്‍ കണ്ടു. അക്രമങ്ങള്‍ക്ക് ഇരകളായവര്‍ക്ക് നീതി ഉറപ്പാക്കും വരെ നിയമസഭാ സമ്മേളനം ബഹിഷ്‌ക്കരിക്കാന്‍ ബിജെപി തീരുമാനിച്ചു.അതേസമയം സംഘര്‍ഷത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പൊലീസ് നടപടി ആരംഭിച്ചു. വ്യാജസന്ദേശങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ ഹെല്‍പ്ലൈന്‍ നമ്ബറും ഇ-മെയില്‍ വിലാസവും സജ്ജമാക്കി.മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബിജെപിയുടെ വനിതാ നേതാക്കള്‍ രാവിലെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറെ കാണും. വാനതി ശ്രീനിവാസന്‍ അടക്കം വനിതാ നേതാക്കളെ ഇന്നലെ കൊല്‍ക്കത്തയില്‍ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റു ചെയ്തിരുന്നു.