Saturday, May 11, 2024
indiakeralaNewsObituary

പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

ബംഗളൂരു: യുവമോര്‍ച്ച പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ടുകാരായ സാക്കിര്‍, ഷെഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. സുള്ള്യ സ്വദേശികളാണ് ഇരുവരും.ഉച്ചയോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇവര്‍ പിടിയിലായിട്ടുള്ളത്. കര്‍ണാടക പോലീസിന്റെ കണ്ണുവെട്ടിച്ച് കേരളത്തിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് നിഗമനം.കര്‍ണാടക പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതക സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് ഇവരാണ്. നിലവില്‍ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള കര്‍ണാടക പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
നിലവില്‍ 15 എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നാലെ പിടിച്ചെടുത്ത ബൈക്ക് കേരള രജിസ്ട്രേഷനില്‍ ഉള്ളതാണ്. വാഹനം കേന്ദ്രീകരിച്ചും ഊര്‍ജ്ജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ സാക്കിര്‍ നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണ്. ഇരുവരെയും ഉടനെ കോടതിയില്‍ ഹാജരാക്കും.