Wednesday, May 15, 2024
indiaNews

പ്രമുഖ നേതാക്കളുടെ സുരക്ഷയ്ക്ക് ഇനി വനിത കമാന്‍ഡോകളും

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി,പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖരുടെ സുരക്ഷസേനയില്‍ വനിതാ സി.ആര്‍.പി.എഫുകാരെക്കൂടി ഉള്‍പ്പെടുത്തി. ആദ്യമായാണ് പ്രമുഖ നേതാക്കളുടെ സുരക്ഷാ ചുമതലയില്‍ വനിതാ ഉദ്യോഗസ്ഥരെകൂടി നിയോഗിക്കുന്നത്. സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ടുള്ള പത്താഴ്ചത്തെ പരിശീലനം ലഭിച്ച വനിതാ ഉദ്യോഗസ്ഥരാണ് സുരക്ഷാ സംഘത്തില്‍ അണിനിരക്കുന്നത്.നിരായുധ പോരാട്ടം,ബോഡി ഫ്രിസ്‌ക്കിംഗ് തുടങ്ങിയവയില്‍ പരിശീലനം നേടിയവരാണ് വനിതാ ഉദ്യോഗസ്ഥര്‍.ആഭ്യനന്തരമന്ത്രി അമിത് ഷായുടെ വസതിയിലും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലും വനിതാ സിആര്‍പിഎഫുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും. 32 വനിതാ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ സംഘത്തിലേക്ക് ഉള്‍പ്പെടുത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേയും പ്രമുഖ നേതാക്കളുടെ സന്ദര്‍ശനങ്ങളില്‍ സിആര്‍പിഎഫ് വനിതാ കമാന്‍ഡോകളുടെ സംഘവും അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്.