Thursday, May 16, 2024
keralaNews

പ്രണയം എന്റെ നാട്ടില്‍ അറിഞ്ഞതോടെ എനിക്ക് വന്ന വിവാഹ ആലോചനകള്‍ ഒക്കെ മുടങ്ങി ; പ്രതിയുടെ മൊഴി പുറത്ത്.

നെടുമങ്ങാട് വീട്ടില്‍ കയറി യുവതിയെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. മുമ്പ് സിനിമാ ഷൂട്ടിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് കൊല്ലപ്പെട്ട സൂര്യഗായത്രിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും ആ സമയത്തെ പ്രണയം നാട്ടില്‍ അറിഞ്ഞതോടെ തനിക്ക് വരുന്ന വിവാഹ ആലോചനകള്‍ മുടങ്ങിയത് കാരണമാണ് സൂര്യഗായത്രിയെ ആക്രമിച്ചതെന്നും പ്രതി അരുണ്‍ പൊലീസിനോട് പറഞ്ഞു.ഷൂട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അരുണും സൂര്യഗായത്രിയും തമ്മില്‍ പ്രണയത്തിലായിരുന്നു.എന്നാല്‍ ഇതിനു ശേഷം മറ്റൊരു യുവാവിനെ പ്രണയിച്ച് സൂര്യഗായത്രി വിവാഹിതയാവുകയായിരുന്നു.പക്ഷെ ഈ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ആറ് മാസമായി ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്.സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

‘സൂര്യഗായത്രിയുമായി പ്രണയത്തിലായിരുന്നു. പക്ഷെ, അവള്‍ വേറെ വിവാഹം കഴിച്ചു. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രണയം എന്റെ നാട്ടില്‍ അറിഞ്ഞതോടെ എനിക്ക് വന്ന വിവാഹ ആലോചനകള്‍ ഒക്കെ മുടങ്ങി. പലപ്പോഴും പൊതു ഇടങ്ങളില്‍ വച്ച് കാണുമ്പോള്‍ സൂര്യഗായത്രി വഴക്ക് ഉണ്ടാകാറുണ്ട്’, അരുണ്‍ പൊലീസിന് മൊഴി നല്‍കി.കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ കയറിയാണ് അരുണ്‍ സൂര്യഗായത്രിയെ കുത്തി പരിക്കേല്‍പ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് യുവതി മരിച്ചത്.