Thursday, May 16, 2024
keralaNewsObituary

പോക്‌സോ കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി

എറണാകുളം: കാക്കനാട് ജയിലിനുള്ളില്‍ പോക്‌സോ കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പത്തൊമ്പതുകാരനായ പ്രതിയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി കമ്പംമെട്ട് സ്വദേശിയാണ് ആണ് മരിച്ചത്.

കമ്പംമെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ, ബലാത്സംഗ കേസിലെ പ്രതിയാണ് . ഇന്ന് ഉച്ചയോടെയാണ് യുവാവിനെ ജയിലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.