Saturday, April 27, 2024
keralaNewsUncategorized

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; പ്രധാന സൂത്രധാരകന്‍ അറസ്റ്റില്‍

കേസില്‍ പ്രധാന പ്രതി ഒളിവില്‍ തന്നെ

കേസില്‍ മലയാളികളായ അഞ്ചുപേരും അറസ്റ്റില്‍                                                                                                                                                                                               പമ്പ: ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച കയറി പൂജ നടത്തിയ കേസില്‍ പ്രധാന സൂത്രധാരകനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു . മ്ലാമല സ്വദേശി ശരത്ത് ടി എസ് (30 ) നെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട മലയാളികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കേസില്‍ ഇടനിലക്കാരനായി നിന്ന് ചന്ദ്രശേഖരന്‍ എന്ന കണ്ണന്‍, മറ്റ് പ്രതികളായ സാബു മാത്യു, സൂരജ് പി സുരേഷ് , രാജേന്ദ്രന്‍ കറുപ്പയ്യ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയും പൂജ ചെയ്ത് ആളുമായ നാരായണന്‍ ഇപ്പോഴും ഒളിവിലാണ് . കഴിഞ്ഞ എട്ടിനാണ് പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി സംഘം പൂജ നടത്തിയത്.                                                                                                                                              പൂജ നടത്തിയതിന്റെ പൂജ നടത്തിയതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ വിവരം അറിയുന്നത്. ദേവസ്വം കമ്മീഷണറുടെ പരാതിയിലാണ് പച്ചക്കാനം ഫോറസ്റ്റ് കേസ് എടുത്തത്. കേസില്‍ തുടര്‍നടപടികള്‍ ശക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും , ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും നിര്‍ദ്ദേശം നല്‍കിയിരുന്നു. പമ്പ റേഞ്ച് ഓഫീസര്‍ ജി. അജികുമാര്‍ , പമ്പ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയപ്രകാശ് , പച്ചക്കാനം സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ അനില്‍കുമാര്‍, :ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മാരായ അക്ഷയ് , റിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.