Friday, April 26, 2024
Local NewsNews

എരുമേലിയില്‍ യുവാവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

എരുമേലി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗണ്‍ ഭാഗത്ത് ആറ്റാത്തറയില്‍ വീട്ടില്‍ മുനീര്‍ (32) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം വൈകിട്ട് എരുമേലി കൊരട്ടി കെ.ടി.ഡി.സി ഭാഗത്ത് വെച്ച് ബൈക്കില്‍ ഇരുന്ന് സുഹൃത്തുമായി സംസാരിക്കുകയായിരുന്ന എരുമേലി വലിയമ്പലം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇയാളും യുവാവും തമ്മില്‍ മുന്‍പ് ഉണ്ടായ വാക്ക് തര്‍ക്കത്തിന്റെ പേരില്‍ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്നു എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഓ ബിജു ഇഡി, എസ്.ഐ മാരായ ജയപ്രസാദ്, രാജേഷ്,സുഭാഷ്, എ.എസ്.ഐ ബെന്നി ജേക്കബ്, സി.പി.ഓ മാരായ സിജി കുട്ടപ്പന്‍, ജിഷാദ് പി സലീം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.