Monday, May 13, 2024
keralaNews

പൈങ്കുനി ഉത്രം; ശബരിമലയില്‍ ഉത്സവത്തിന് കൊടിയേറി

പത്തനംതിട്ട: സന്നിധാനത്ത് പൈങ്കുനി ഉത്രം ഉത്സവത്തിന് ശബരിമലയില്‍ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 8.20-നും ഒമ്പതിനും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ് നടന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് നടത്തി. മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി സഹകാര്‍മ്മികനായി.

വരും ദിവസങ്ങളില്‍ ഉത്സവബലിയും ഉത്സവബലി ദര്‍ശനവും എഴുന്നള്ളിപ്പും നടക്കും. മാര്‍ച്ച് 24-നാണ് ശരംകുത്തിയില്‍ പള്ളിവേട്ട നടക്കുക. പൈങ്കുനി ഉത്രം നാളായ മാര്‍ച്ച് 25-നാണ് ആറാട്ട്. അന്നേ ദിവസം രാവിലെ ഒമ്പതിന് സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. രാത്രി 11.30-നാണ് പമ്പയില്‍ ആറാട്ട് നടക്കുക. എഴുന്നള്ളത്ത് തിരികെ സന്നിധാനത്ത് എത്തിയ ശേഷം രാത്രി കൊടിയിറങ്ങും. അന്ന് രാത്രി തന്നെ നട അടയ്ക്കും.