Tuesday, April 30, 2024
keralaNews

പെരുനാട്ടിൽ  ബിജെപിയുടെ കൊടിമരം നശിപ്പിച്ച നിലയിൽ

പഞ്ചായത്തിൽ 46 നമ്പർ ബൂത്ത് കിഴക്കേ മാമ്പാറയിൽ  ബിജെപിയുടെ കൊടിമരം കഴിഞ്ഞ ദിവസം  ഇരുട്ടിന്റെ മറവിൽ നശിപ്പിച്ച നിലയിൽ .എൻ ഡി എ സ്ഥാനാർത്ഥി പത്മകുമാറിന്റെ ഫ്ലെക്സ്  ബോർഡ് സ്ഥാപിച്ച കൊടിമരമാണ് നശിപ്പിച്ചത്.പെരുനാട് പഞ്ചായത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ 20 പേരടങ്ങുന്ന മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ യുവാക്കളുടെ ഒരു സംഘമാണ് ഇതിന് പിന്നിലെന്നും നേതാക്കൾ പറഞ്ഞു .സിപിഎം ഉന്നത നേതാവിന്റെ നേതൃത്വത്തിലാണ് ഇതെന്നും ഇതര  രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് നേരെയും പൊതുജനങ്ങൾക്ക് നേരെയും നിരവധി അക്രമങ്ങളാണ്  പെരുനാട്ടിൽ അരങ്ങേറുന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു . എന്നാൽ പല കേസുകളിലും ഭരണസ്വാധീനം ഉപയോഗിച്ച്   ഇല്ലാതാക്കി  ഇവർ രക്ഷപ്പെടുകയാണന്നും
നേതാക്കൾ പറഞ്ഞു.