Sunday, May 12, 2024
keralaLocal NewsNews

പെരുനാട്ടില്‍ ബിജെപി പ്രതിഷേധ സമരം നടത്തി

പെരുനാട് :വന്യമൃഗങ്ങളെ പോറ്റി വളര്‍ത്തുന്ന പെരുനാട്ടിലെ തോട്ടം മേഖലക്കെതിരെ ബിജെപിയുടെ പ്രതിഷേധ സമരം.തോട്ടം തൊഴിലാളികളെ വന്യമൃഗങ്ങള്‍ ആക്രമിക്കുന്ന കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ സമരം നടത്തിയത്.കഴിഞ്ഞദിവസം രാജന്‍ എന്ന ടാപ്പിങ്ങ് തൊഴിലാളിയെ കാട്ടുപന്നി ആക്രമച്ച് വാരിയെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഭാഗ്യംകൊണ്ട് ജീവന്‍ രക്ഷപ്പെട്ടത്.പൊതുജനങ്ങളുടെ ജീവനും, കൃഷിക്കും ഭീഷണിയായ കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ താവളമാക്കിയ പെരുനാട് മാമ്പാറ പ്രദേശങ്ങളിലെ വന്‍കിട തോട്ടങ്ങളിലെ കാടുകളിലാണ് മൃഗങ്ങള്‍ താവളമാക്കിയിരിക്കുന്നത്.
ഈ തോട്ടങ്ങളിലെ കാടുകള്‍ തെളിക്കാന്‍ പലതവണ തോട്ടം ഉടമകളോടെ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.തോട്ടങ്ങളിലെ കാടു തെളിച്ച് ജനജീവിതത്തിന് സംരക്ഷണം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.മാമ്പാറയില്‍ നടത്തിയ സായാഹ്നധര്‍ണയില്‍ ബിജെപി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് സോമസുന്ദരന്‍ പിള്ള അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണ കര്‍ത്താ ഉദ്ഘാടനം ചെയ്തു. പെരുനാട് ഗ്രാമ പഞ്ചായത്ത് അംഗവും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ അരുണ്‍ അനിരുദ്ധന്‍,ബിജെപി പെരുനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിനോദ് എം എസ്, വൈസ് പ്രസിഡന്റ് സാനു മാമ്പാറ,ബൂത്ത് പ്രസിഡന്റ് ഷിബു മാമ്പാറ, ജയന്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.