Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് ഓക്‌സിജന്‍ കുറവ്

ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ റദ്ദാക്കി

തിരുവനന്തപുരം ഓക്‌സിജന്‍ കുറവായതിനാല്‍ തിരുവനന്തപുരം ആര്‍സിസിയിലെ എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ഇന്ന് നടത്താനിരുന്ന ശസ്ത്രക്രിയകളാണ് മാറ്റിയത്. ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതിനാല്‍ രണ്ടു ദിവസമായി ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ കുറച്ചിരുന്നു. സ്വകാര്യ മേഖലയിലും ഓക്‌സിജന്‍ ക്ഷാമം മൂലം കൊവിഡ് ഇതര ചികിത്സകള്‍ തടസപ്പെടുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് ഓക്‌സിജന്‍ ക്ഷാമം തുടങ്ങിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം..