Friday, May 17, 2024
keralaNewspolitics

പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് തൃക്കാക്കരയിലെ വോട്ടെടുപ്പ് ലക്ഷ്യം വെച്ച്; കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് വാക്ക് നല്‍കിയത് പോലെയാണ് പി.സി ജോര്‍ജ്ജിനോട് സര്‍ക്കാര്‍ കാണിക്കുന്നത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

പി.സി ജോര്‍ജ്ജിനോട് സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ട നീതിയാണെന്ന് ആവര്‍ത്തിച്ച് ബിജെപി. ജോര്‍ജ്ജിനെതിരായ നടപടി തിരക്കഥ തയ്യാറാക്കിയതിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

തൃക്കാക്കരയിലെ 20 ശതമാനം വോട്ട് ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് പി.സി ജോര്‍ജ്ജിന്റെ അറസ്റ്റിന് പിന്നില്‍. അദ്ദേഹം വര്‍ഗീയ പ്രീണന രാഷ്ട്രീയത്തന്റെ ബലിയാടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അറസ്റ്റിലാകേണ്ട നിരവധിയാളുകള്‍ കേരളത്തിലുണ്ട്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ നടത്തുമെന്ന് മുദ്രാവാക്യം വിളിച്ച ഒരു കൊച്ചുകുട്ടി എറണാകുളം തോപ്പുംപടിയിലുണ്ട്.

എന്നാല്‍ കുട്ടിയുടെ രക്ഷിതാക്കളെയോ ആ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചവരെയോ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. പി.സി ജോര്‍ജ്ജിനോട് മാത്രം കാണിക്കുന്ന നടപടി അങ്ങേയറ്റം നീതിനിഷേധമാണ്. ഇരട്ടനീതിയാണ് ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള നടപടിയാണ് പി.സി ജോര്‍ജ്ജിന്റെ കാര്യത്തില്‍ സ്വീകരിച്ചത്. രാജ്യദ്രോഹികള്‍ക്കും ഭീകരവാദികള്‍ക്കും മാത്രമേ ഈ നടപടിയില്‍ സന്തോഷം ലഭിക്കുകയുള്ളൂ.

അത്തരക്കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പി.സി ജോര്‍ജ്ജിനെ പിടിച്ച് അകത്തിടാമെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് നല്‍കിയ ഉറപ്പാണിതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാ വര്‍ഗീയതയും അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ മുസ്ലീം വര്‍ഗീയത സര്‍ക്കാരിന് അപകടരമല്ലെന്നാണ് കേരളത്തില്‍ കാണുന്നത്.

മുസ്ലീം ഭീകരവാദത്തെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.