Saturday, May 18, 2024
keralaNewsObituarypolitics

പി. ടി. തോമസ് അന്തരിച്ചു.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി. ടി. തോമസ്(70) അന്തരിച്ചു. അര്‍ബുദരോഗ ബാധിതനായി വെല്ലൂര്‍ സിഎംസിയില്‍ ചികില്‍സയിലായിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയും എഐസിസി അംഗവുമായിരുന്നു. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ എംഎല്‍എ, ഇടുക്കിയില്‍ നിന്ന് എംപിയുമായി. വീക്ഷണം എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമാണ്.ഭാര്യ: ഉമ തോമസ്, മക്കള്‍: വിഷ്ണു തോമസ്, വിവേക് തോമസ്