Wednesday, May 1, 2024
keralaNewsUncategorized

പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: അമ്മ കസ്റ്റഡിയില്‍

കോഴിക്കോട്: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയാണ് പിടിയിലായത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം ബാധ്യതയാവുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഫാത്തിമ വെളിപ്പെടുത്തി.

കൂടുതല്‍ ചോദ്യം ചെയ്യലിനായി ഫാത്തിമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കുമെതിരെ പോലീസ് ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തു.തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപത്ത് രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫുട്പാത്തിലാണ് ആണ്‍ കുഞ്ഞിനെ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ പിഞ്ചു കുഞ്ഞിനെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരേയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.