Friday, May 17, 2024
indiaSportsworld

പിഎസ് ജി യില്‍ അരങ്ങേറ്റം ഗംഭീരമാക്കി ലയണല്‍ മെസി

 

പി എസ് ജി യില്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി ലയണല്‍ മെസി. ആദ്യ ഇലവനില്‍ സ്ഥാനം കണ്ടെത്താതെ അറുപത്തിയാറാം മിനുറ്റില്‍ ബ്രസീലിയന്‍ താരം നെയ്മറിന് പകരക്കാരനായി വന്ന അദ്ദേഹം മത്സരത്തില്‍ ഗംഭീര പ്രകടനം കാഴ്ച്ച വച്ചു. മത്സരത്തില്‍ എതില്ലാത്ത രണ്ടു ഗോളിന് റെയിംസിനെ പി എസ് ജി പരാജയപ്പെടുത്തി.

പി എസ് ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപെയാണ് ഇരുഗോളുകളും നേടിയത്. പതിനാറാം മിനുറ്റില്‍ എയ്ന്‍ചല്‍ ഡി മരിയയുടെ അസിസ്റ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. അറുപത്തിമൂന്നാം മിനുറ്റിലാണ് എംബാപെ രണ്ടാം ഗോള്‍ നേടിയത്.

രണ്ടാഴ്ച മുമ്ബ് തന്നെ മെസി പി എസ് ജിക്കൊപ്പം ചേര്‍ന്നെങ്കിലും കോപ അമേരിക ടൂര്‍ണമെന്റ്

 

കഴിഞ്ഞതിനുശേഷം ഏകദേശം ഒരു മാസത്തോളം കാര്യമായ പരിശീലനം ഒന്നും തന്നെ ഇല്ലാതിരുന്നതിനാലാണ് അരങ്ങേറ്റം വൈകിയത്. മെസിക്ക് പുറമെ ഈ സീസണില്‍ ടീമിലെത്തിയ ഇറ്റാലിയന്‍ ഗോള്‍കീപെര്‍ ഡൊന്നരുമ, സ്പാനിഷ് പ്രതിരോധ താരം സെര്‍ജിയോ റാമോസ് എന്നിവരുടേയും അരങ്ങേറ്റത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.