Thursday, May 2, 2024
indiaNewsSportsworld

പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനും തകര്‍പ്പന്‍ വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നില്‍ മൂന്ന് ജയങ്ങളുമായി തലപ്പത്ത് ടോട്ടനത്തിന്റെ കുതിപ്പ്. വാറ്റ്ഫോര്‍ഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചതോടെയാണിത്. ഹോം ഗ്രൗണ്ടില്‍ 42-ാം മിനുറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ സോന്‍ ഹ്യൂങ് മിന്നായിരുന്നു ടോട്ടനത്തിന്റെ വിജയഗോളിന്റെ അവകാശി. അതേസമയം വോള്‍വ്സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയിട്ടുണ്ട്.

പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-0ന് വിജയിച്ചു. 80-ാം മിനുറ്റില്‍ യുവതാരം മാസണ്‍ ഗ്രീന്‍വുഡാണ് വിജയഗോള്‍ നേടിയത്. ജയത്തോടെ യുണൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. മൂന്നാം തോല്‍വി വഴങ്ങിയ വോള്‍വ്‌സ് 18-ാം സ്ഥാനക്കാരാണ്. ഒരു ജവുമായി 12-ാം സ്ഥാനത്താണ് വാറ്റ്ഫോര്‍ഡ്. വെസ്റ്റ് ഹാമാണ് ടോട്ടനത്തില്‍ പിന്നില്‍ രണ്ടാമത്.