Friday, May 17, 2024
keralaNews

പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഡ് ഓഫീസ് മന്ദിരം ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ഹെഡ്ഡ് ഓഫീസ് മന്ദിരം ഉദ്ഘാടനവും ആദരിക്കലും ശനിയാഴ്ച (23.10.2021) പകൽ രണ്ടിന് വെളിച്ചിയാനിയിൽ നടക്കും.ഹെഡ് ഓഫീസ് മന്ദിരം മന്ത്രി വി എൻ വാസവനും മിനി ഓഡിറ്റോറിയം ആൻറ്റോ ആൻറ്റണി എംപിയും മൈക്രോ എടിഎം ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമയും ഉദ്ഘാടനം ചെയ്യും.അഡ്വ: സെബാസ്റ്റൻകുളത്തുങ്കൽ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. ബാങ്ക് സെക്രട്ടറി സി ആർ രേഖാമോൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുo .ബാങ്കിൻ്റെ മുൻ പ്രസിഡണ്ടുമാരെ പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജോണിക്കുട്ടി മoത്തിനകവും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ് വാങ്ങിയ കുട്ടികളെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷും പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് വാങ്ങിയ കുട്ടികളെ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സാജൻ കുന്നത്തും ആദരിക്കും.ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ ജെ തോമസ് കട്ടയ്ക്കൽ അധ്യക്ഷനാകും.