Thursday, May 16, 2024
EntertainmentkeralaNews

പാപ്പച്ചന്‍ ഒളിവിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍

നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്ത സൈജു കുറുപ്പ്, സ്രിന്ദ, ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ടൈറ്റില്‍ കഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രം രസകരമായി കഥ പറയുന്ന ഒന്നാണെന്നാണ് ട്രെയ്‌ലറിലെ സൂചന. ജൂലൈ 28 ന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ്. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി കെ ഹരിനാരായണന്‍, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ഈണം പകരുന്നു. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍, എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, കല വിനോദ് പട്ടണക്കാടന്‍, കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍, മേക്കപ്പ് മനോജ്, കിരണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രസാദ് നമ്പിയന്‍ക്കാവ്, പി ആര്‍ ഒ – മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ്.