Wednesday, May 15, 2024
keralaNewsObituarypolitics

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കേരള സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അന്ത്യം അങ്കമാലിയിലെ ആശുപത്രിയിലായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു. 12 വര്‍ഷമായി മുസ്്‌ലീംലീഗ് സംസ്ഥാന പ്രസിഡന്റാണ്. സമസ്തയുടെ ഏറ്റവും പ്രമുഖ നേതാവാണ് അദ്ദേഹം. കേരളത്തിലെ ഇസ്ലാമിക ആത്മീയ സംഘടനകളിലൊന്നായി എസ് വൈഎസ് (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡന്റുമാണ് തങ്ങള്‍.