Saturday, May 11, 2024
keralaNews

കൊയിലാണ്ടിയില്‍ ട്രെയിനില്‍ തീ കത്തിക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയില്‍

കോഴിക്കോട്: ട്രെയിനിനുള്ളില്‍ തീ കത്തിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് കോഴിക്കോട് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയമുണ്ട്. കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. യാത്രക്കാര്‍ പിടികൂടി അക്രമിയെ ആര്‍.പി.എഫിന് കൈമാറുകയായിരുന്നു.