Tuesday, May 21, 2024
keralaNews

പത്തനംതിട്ടയില്‍ റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ ബസിലിടിച്ചു: യുവതിക്ക് പരിക്ക്

പത്തനംതിട്ട: റോഡിലെ കുഴിയില്‍ വീണ് അപകടം. പത്തനംതിട്ട കുമ്പഴ സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. കുമ്പഴയില്‍ റോഡിലെ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍നിന്നു തെറിച്ചു വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ കുമ്പഴ സ്വദേശി ആതിരയാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പത്തനംതിട്ട ജയിലിന് സമീപത്തെ റോഡിലാണ് അപകടം ഉണ്ടായത്. റോഡിലെ കുഴി അടക്കണം എന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ പരിഹരിച്ചിട്ടില്ല