Thursday, May 16, 2024
EntertainmentindiaNews

തമിഴ് സൂപ്പര്‍താരം വിജയ് രാഷ്ട്രീയത്തിലേക്ക്….

തമിഴ് സൂപ്പര്‍താരം വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി അച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്റെ പ്രസ്താവന.വിജയ് ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും എന്നാല്‍ ഒരുകാരണവശാലും ബിജെപിയ്ക്കൊപ്പം പോകില്ലെന്നും ചന്ദ്രശേഖര്‍ അറിയിച്ചു.മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയെയും ഭാര്യ സംഗീതയെ ജയലളിതയായും അവതരിപ്പിച്ചുകൊണ്ടുളള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മധുര,സേലം,രാമനാഥപുരം എന്നീ നഗരങ്ങളിലാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തമിഴ് ആരാധകര്‍ക്കിടയില്‍ വന്‍ജനപ്രീതിയുളള വിജയ്‌യുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുളള പ്രവേശം നിലവിലെ ദ്രാവിഡ മുന്നണികള്‍ക്കും ദേശീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ തമിഴ്‌നാട്ടില്‍ ഭീഷണിയാണ്.ബിഗില്‍ എന്ന ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നയങ്ങളെ വിമര്‍ശിച്ച് ഡയലോഗുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായ എതിര്‍പ്പാണ് ബിജെപിയില്‍ നിന്നും വിജയ്ക്കുണ്ടായത്. മാസ്റ്റേഴ്സ് സിനിമയുടെ ചിത്രീകരണ സമയത്തും ഇന്‍കംടാക്സ് സംബന്ധമായി 25 കോടിയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വിജയിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിജയ് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.