Saturday, May 18, 2024
keralaNews

പത്തനംതിട്ടയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ അണക്കെട്ടും തുറന്നു. ഡാമുകളില്‍ നിന്നു ജലം ഒഴുകി എത്തിയെങ്കിലും നദികളില്‍ നിരപ്പ് ഉയരാഞ്ഞത് ആശ്വാസമായി. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. കക്കി- ആനത്തോട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ട് ഒരു ദിവസം കഴിഞ്ഞെങ്കിലും പമ്പയില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. എന്നാല്‍ ശക്തമായ ഒഴുക്കുണ്ട്. പമ്പ ഡാമില്‍ നിന്നുള്ള വെള്ളം കൂടി എത്തിയാലും ജലനിരപ്പില്‍ വലിയ മാറ്റമുണ്ടാകില്ല. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് അല്‍പം താഴ്ന്നതോടെ പത്തനംതിട്ട മാവേലിക്കര റോഡില്‍ ഓമല്ലൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ട് മാറി. പക്ഷേ പന്തളം മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മണിമാലയാറിന്റെ തീരത്ത് ആശങ്ക ഒഴിഞ്ഞു. എന്നിരുന്നാലും വരും ദിവസം മഴമുന്നറിയിപ്പുള്ളതിനാല്‍ അതീവ ജാഗ്രതവേണം.