Tuesday, April 30, 2024
indiaNewsworld

നേപ്പാള്‍ കാവല്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി രാജിവെച്ചു.

നേപ്പാള്‍ കാവല്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി രാജിവെച്ചു. നേപ്പാള്‍ കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹാദൂര്‍ ദുബെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കെ. പി ശര്‍മ ഒലി രാജിവെച്ചത്. ഇന്ന് വൈകീട്ട് ആറുമണിക്കാണ് ദുബെയുടെ സത്യപ്രതിജ്ഞ ചടങ്ങ്. നാലുതവണ ഇദ്ദേഹം നേപ്പാള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടുണ്ട്.നേപ്പാള്‍ സുപ്രീംകോടതി, പ്രസിഡന്റ് വിദ്യദേവി ഭണ്ഡാരിയോട് ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കാവല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും കെ.പി ശര്‍മ ഒലി രാജി വെച്ചത്. തങ്ങളുടെ പാര്‍ട്ടി, സുപ്രീംകോടതി വിധിയെ അനുസരിക്കുന്നതായി കെ.പി ശര്‍മ ഒലി പ്രസ്താവനയില്‍ പറഞ്ഞു.പ്രസിഡന്റ് പിരിച്ചുവിട്ട ജനപ്രതിനിധികളെ തല്‍സ്ഥാനത്ത് പുന:സ്ഥാപിക്കുന്നതായും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ചോളോന്ദ്ര ഷംഷേര്‍ റാണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെതായിരുന്നു വിധി.കെ.പി ശര്‍മ ഒലിയുടെ നിര്‍ദേശപ്രകാരം അധോസഭ പിരിച്ചുവിട്ട പ്രസിഡന്റ് ഭണ്ഡാരിയുടെ നടപടി ഭരണാഘടനാവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. കോടതിവിധി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ കെ.പി ശര്‍മ ഒലിക്ക് കനത്ത തിരിച്ചടിയാണ്. ജനവിധിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്ന് ആരോപണമായിരുന്നു