Friday, March 29, 2024
indiaNewsSportsworld

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് അനായാസ ജയം

സിഡ്‌നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് മാത്രമാണ് നെതര്‍ലന്‍ഡ്‌സ് നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് കഴിഞ്ഞില്ല.ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ റണ്‍സ് ഒന്നും തന്നെ എടുക്കാന്‍ നെതര്‍ലന്‍ഡ്‌സിന് കഴിഞ്ഞില്ല.    മൂന്നാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ തന്നെ പന്തില്‍ 1 റണ്‍സ് മാത്രം എടുത്ത് ഓപ്പണര്‍ വിക്രംജിത്ത് ഔട്ടായി. പിന്നാലെ അഞ്ചാം ഓവറില്‍ ഓപ്പണറായ മാക്സ് ഒഡൗഡും(16) ഔട്ടായതോടെ നെതര്‍ലന്‍ഡ്‌സിന് അടിപതറി. 101 റണ്‍സ് പിന്നിടുമ്പോള്‍ നെതര്‍ലെന്‍ഡ്‌സിന് 9 വിക്കറ്റ് നഷ്ടമായി. ബാസ് ഡി ലീഡ്(16), കോളിന്‍ അക്കര്‍മാന്‍(17), ടോം കൂപ്പര്‍(9), ടിം പ്രിംഗിള്‍(20), സ്‌കോട്ട് എഡ്വേര്‍ഡ്‌സ്(5), ലോഗന്‍ വാന്‍ ബീക്ക്(3), ഫ്രെഡ് ക്ലാസന്‍(0). ഷാരിസ് അഹമ്മദ് 16 റണ്‍സും പോള്‍ വാന്‍ മീകെരെന്‍ 14 റണ്‍സെടുത്തും എടുത്ത് ഔട്ടാകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 2, അര്‍ക്ഷദീപ് സിംഗ് 2, മുഹമ്മദ് ഷമ്മി 1, അക്ഷര്‍ പട്ടേല്‍ 2, അശ്വിന്‍ 2 എന്നിങ്ങനെ വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 179 റണ്‍സ് നേടിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കരുത്തായത് . രോഹിത് 39 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 44 പന്തില്‍ പുറത്താകാതെ 62 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ പുറത്താകാതെ 51 റണ്‍സും നേടി.