Tuesday, May 14, 2024
keralaNews

കുട്ടി സ്ഥാനാർഥികൾക്ക് ജനാധിപത്യത്തിന്റെ കയ്യൊപ്പ്.

എരുമേലി : ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ ഇളം മനസ്സുകളിൽ പാകിമുളപ്പിക്കുവാൻ, കുട്ടികളിൽ നിന്നും യഥാർത്ഥ നേതാവിനെ കണ്ടെത്തുവാൻ എരുമേലി,സെന്റ് തോമസ് എൽ. പി സ്കൂളിലെ ഒരാഴ്ച നീണ്ട പരിശ്രമത്തിന് തിരശീല വീണു.കുട്ടികൾ ആവേശത്തോടെ നാമനിർദേശ പത്രിക സമർപ്പിക്കലും, വോട്ടു ചോദിക്കലും ഒക്കെയായി മുന്നോട്ടു നീങ്ങിയപ്പോൾ, അദ്ധ്യാപകർ കുട്ടികൾക്ക് അതിനായി വേണ്ട നിർദ്ദേശങ്ങൾ നൽകി.കുട്ടികൾ തികച്ചും ജനാധിപത്യപരമായ രീതിയിൽ സ്കൂളിൽ ക്രമീകരിച്ചിരുന്ന രണ്ട് ബൂത്തുകളിലായി വോട്ടു രേഖപ്പെടുത്തി. സ്കൂൾ ലീഡർ ആയി അശ്വന്ത് രാജും ചെയർ പേഴ്സൺ ആയി അമാനാ വി.എസും ,    ക്ലബ്‌ പ്രതിനിധി ആയി  ദിയ റയ്ച്ചൽ ഷാജിയും തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്റ്റ്യൻ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌ കൺവീനവർ  ലൗലി പി ജേക്കബ് എന്നിവർ നേതൃത്വം നൽകി.