Friday, May 17, 2024
keralaNewspolitics

നിരോധനം അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ ഭാഗം: എസ്ഡിപിഐ

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യന്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി.ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ റെയ്ഡും അറസ്റ്റും കൊണ്ട് ഭയപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തി അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനകീയ പ്രതിഷേധങ്ങളേയും സംഘടനകളെയും തന്നെ അടിച്ചമര്‍ത്തുകയാണ് ബിജെപി സര്‍ക്കാര്‍.സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയും നിയമങ്ങള്‍ കൊണ്ടു വന്ന് പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനങ്ങള്‍ ഉയര്‍ത്തുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളേയും അടിച്ചമര്‍ത്തിക്കൊണ്ട് തുടരുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മതേതര പാര്‍ട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി ബിജെപി നേതൃത്വം കൊടുക്കുന്ന ഏകാധിപത്യ ഭരണകൂടത്തെ എതിര്‍ക്കേണ്ട സാഹചര്യമാണിതെന്നും എംകെ ഫൈസി പറഞ്ഞു.