Tuesday, May 14, 2024
keralaNews

നിരാഹാര സമരം 4 ദിവസം പിന്നിട്ടു

തിരുവനന്തപുരം ന്മ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയുമായി ഇരു നേതാക്കളും നടത്തുന്ന നിരാഹാര സമരം നാലു ദിവസം പിന്നിട്ടു. സര്‍വീസ് സംഘടനകളും യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് സമരത്തിനു പിന്തുണയുമായി എത്തുന്നത്.